പ്രകൃതിയിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്ന്, വടക്കേ അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഒന്നായ അരിസോണ യിലെ ഗ്രാൻഡ്‌കാന്യൻ നാഷണൽ പാർക്ക്.ദൂരെ നിന്നും നൂല്പ്പുഴ പോലെ കാണുന്ന കൊളറാഡോ നദിക്കിരുപുറവുമായി കീഴ്ക്കാം തൂക്കായ പാർശ്വ ങ്ങൾ അടങ്ങുന്ന വന്പിച്ചതും അപാരവും അഗാധവുമായ താഴ്വരകളാണ് ഗ്രാൻഡ് കാന്യൻ. 270 മൈൽ നീളവും 18 മൈൽ വീതിയും ഒരു മൈലിലേറെ താഴ്ചയുമുള്ള, ബ്രഹത്തായ താഴ്വരയിലെ ശിലാ പാളികൾ ഭുമി ചരിത്രത്തിന്റെ സമയരേഖ യാകുന്നു. ഇവിടുത്തെ ആദിമ മനുഷ്യവാസ്സ ചരിത്രത്തിനു 12000 വർഷമെങ്കിലും പഴക്കമുണ്ട്.
1893 - ൽ വന സംരക്ഷണ മേഖലയായി അമേരിക്കൻ ഗവണ്‍മെന്റു പ്രഖ്യാ പിചെന്കിലും, നാഷണൽ പാര്ക്ക് പദവിയിലേക്ക് ഉയർത്ത പ്പെടുന്നത് 1919 -ൽ ആണ്
കാന്യൻ സന്ദർശകന് രണ്ടിലൊന്ന് തെരഞ്ഞെടുക്കാം - ഒരു ദിവസ്സത്തെ ടൂർ ആയി. സൌത്ത് റിം അല്ലെങ്കിൽ വെസ്റ്റ് റിം. സൌത്ത് റിം കാഴ്ചകളാണ് ഇവടെ അവതരിപ്പിച്ചിരിക്കുന്നത്. നെവാഡ സംസ്ഥാ നത്തിലെ, ലാസ് വെഗാസ് നഗരത്തിൽ നിന്നും കാന്യനിലേക്കുള്ള യാത്രാ മദ്ധ്യേയുള്ള ഹൂവർ ഡാമിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാസ് വെഗാസ് നഗരത്തില നിന്നും ഏകദേശം 30 മൈൽ തെക്കുകിഴക്കായി കൊള റാഡോ നദിക്കു കുറുകെ യാണ് ഹൂവർ ഡാം. 726 അടി ഉയരവും 1244 അടി നീളവുമുള്ള ഈ ഡാമിന്റെ ആദ്യപേര് ബോൾഡർ എന്നായിരുന്നുവെങ്കിലും പില്ക്കാലത്ത് ഹൂവർ ഡാം എന്ന് പുനര് നാമകരണം ചെയ്യുകയുണ്ടായി. ഈ ഡാമിന്റെ നിർമാണത്തിൽ മുഖ്യ പങ്കു വഹിച്ച
ഹെർബെർട്ട് ഹൂവർ ( അദ്ദേഹം അമേരിക്കയുടെ 31-മത്തെ പ്രസിഡന്റ്റ് ആയിരുന്നു ) -ന്റെ ബഹുമാനാർത്ഥമായിരുന്നു ഈ പേര് മാറ്റം. കാലിഫോർണിയ , അരിസോണ എന്നീ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തുന്നതിൽ ഹൂവർ ഡാമിന് മുഖ്യ പങ്കുണ്ട്.
അതിശയമെന്നു പറയട്ടെ, ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും അതിനു മുന്നിലായി രാമ ക്ഷേത്രവും കൃഷ്ണക്ഷേത്രവും ഉണ്ട്. 1880 -ൽ ഇവിടെയെത്തിയ മേജർ ക്ലാരൻസ് ദത്തൻ, കൊ ള റാഡോ നദീ യില്നിന്നും 7000- അടിയോളം ഉയരത്തിൽ ഒറ്റപ്പെട്ടു കണ്ട ഒരു പർവതത്തെയാണ് വിഷ്ണു ക്ഷേത്ര മായി നാമകരണം ചെയ്തത്. ആ പർവത ത്തിന്റെ ശില്പ്പ ഭംഗി ഹിന്ദു ക്ഷേത്രങ്ങളെ ഓർമിപ്പിക്കുന്നതയിരുന്നുവത്രേ. ഞങ്ങൾ സന്ദര്ശിച്ച സൌത്ത് റിം -ൽ നിന്നും 9 മൈൽ ഉള്ളിലായി ആണ് വിഷ്ണു ക്ഷേത്രം.
ചിത്രങ്ങൾ
വിഷ്ണു ക്ഷേത്രം - ഫയൽ ഫോട്ടോ
അത്ഭുതം
ReplyDeleteഎത്രയെത്ര സിനിമകളില്‍ ഈ ഭൂഭാഗം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നു
അതെ - ഒരു സന്ധ്യയും ഒരു രാത്രിയും native ഇന്ത്യൻ exposure -ഉം ഇല്ലാതെ പോയി...നഷ്ടം - നന്ദി അജിത്
Deleteകൊതിപ്പിക്കുന്ന കാഴ്ചകൾ....!
ReplyDeleteഇനി ഒരിക്കൽ കൂടി പോകൂ, സന്ധ്യയും രാത്രിയും ആസ്വദിക്കൂ.... എന്നിട്ട് കുറേക്കൂടി വിശദമായി എഴുതൂ... ആശംസകളോടെ....
നന്ദി കുഞ്ഞൂസ് !!!!
ReplyDeleteപടങ്ങള്‍ ഒക്കെ നന്നായിരിക്കുന്നു, കുറച്ചു കൂടി വലിപ്പം വേണം എന്ന് തോന്നി. വിവരണം ആദ്യഭാഗത്ത് നിറുത്തിയത് മോശമായി പോയി. എല്ലാ പടത്തിനോപ്പവും കുറച്ചു വിവരണം ആവാമാരുന്നു.
ReplyDeleteനന്ദി ശ്രീജിത്..ഫോട്ടോ കുറേ ക്കൂടി വലുതാക്കാൻ നോക്കാം.
Deleteഒരു ഫോട്ടോ ആൽബം, ഒപ്പം കുറച്ചു വിവരണവും, അതായിരുന്നു ഉദ്ദേശം...പക്ഷെ പൊതുവെ വിവരണം കുറഞ്ഞുപോയി എന്നൊരു അഭിപ്രായം ഉണ്ട് , ശ്രദ്ധിക്കാം
അത്ഭുത കാഴ്ചകള്‍ !! എല്ലാം കണ്ടു അന്ദംവിട്ടു പോയി ,, നന്ദി കുഞ്ഞൂസ് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതിന് .
ReplyDeleteനന്ദി പ്രിയ ഫൈസൽ
ReplyDeleteNice... please share more information and details.
ReplyDeleteവിവരണം കുറഞ്ഞെങ്കിലും ചിത്രങ്ങൾ അത് മറികടന്നൂ കേട്ടൊ ഭായ്
ReplyDeleteശെരിയാ ...മുകളിലെ കമന്റ് നോക്കു മുരളി - അതാ കാര്യം ശ്രദ്ധിക്കാം :)
Deleteകൂടുതൽ വിവരണം വേണമായിരുന്നു എന്നത് പ്രധാന പരാതിയായിരുന്നു ...ഉദ്ദേശിച്ചത് ഒരു ഫോട്ടോ ആൽബം പോലെയായിരുന്നു...പക്ഷെ ഇത്തരം വിഷയങ്ങൾ യാത്രാ വിവരണം ആയി തന്നെ വരണം...അംഗീകരിക്കുന്നു - ഇനി ശ്രദ്ധിക്കാം നന്ദി
ReplyDelete