Friday, June 20, 2014

മാറുന്ന ദേശീയത - ഭാഗം രണ്ട്

മാറുന്ന ദേശീയത : ബദൽ രാഷ്ട്രീയ സംവിധാനം 

യൂറോപ്യൻ മാതൃകയിലുള്ള (Parliamentary form of Government) നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ചില പരിമിതികളുണ്ട്. പ്രാവർത്തിക തലത്തിൽ  ഭരണതിലെത്താൻ ജനങ്ങളുടെ വോട്ടവകാശം (വോട്ടധികാരം) പ്രയോജനപ്പെടുത്തുകയും എന്നാൽ അധികാരത്തിലെത്തിയാൽ ജനത്തെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതുമാണ് പ്രധാന പരിമിതി. ഇവിടെയാണ്‌ സാഹിത്യകാരനും ചിന്തകനുമായ സക്കറിയുടെ അഭിപ്രായം പ്രസക്തമാവുന്നത് - രാഷ്ട്രീയക്കാരനെ ജനമല്ല , ജനത്തെ അവരാണ് ബഹുമാനിക്കേണ്ടത് -എന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയുടെ സ്വപ്നം സ്വാതന്ത്ര്യമെന്നത് അധികാരം ബ്രിട്ടീഷ്‌ മുതലാളിമാരിൽ നിന്നുമെടുത്ത് ഇന്ത്യൻ മുതലാളിമാരിലേക്ക് കൈമാറുക എന്നതായിരുന്നില്ല. എന്നാൽ  പ്രവർത്തികതലത്തിൽ  സംഭവിച്ചതും  സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്‌. വര്ഷങ്ങള്ക്ക് മുൻപ്  പത്ര പ്രവര്ത്തകനായ അരുണ്‍ ഷൂറി Illstrated  Weekly -യിൽ എഴുതിയ "Dyanastic  Democracy" എന്ന ലേഖനം ഓർമ്മ വരുന്നു. കോൺഗ്രസ്സിനുള്ളില നെഹ്‌റു കുടുംബത്തിൻറെ  രാജപരമ്പരക്ക് സമാനമായ അധികാര കൈമാറ്റം ആയിരുന്നു  വിഷയം. ആ പരമ്പരയിലെ അടുത്ത കണ്ണിയായി പ്രിയങ്കാ  ഗാന്ധിയെയോ രാഹുൽ ഗാന്ധിയേയോ വാഴിക്കുന്നതുവരെയെത്തി നില്ക്കുന്നു അത്. സ്വാതന്ത്ര്യ സമരകാലത്ത് തന്നെ ഗാന്ധിജിക്ക് മേൽപ്പറഞ്ഞതിൽ നിന്നും വിഭിന്നമായി ഒരു ബദൽ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് സ്വപ്നമുണ്ടായിരുന്നു . ഗാന്ധി സ്വപ്നം കണ്ടത് ഗ്രാമങ്ങളുടെ ഇന്ത്യയാണ്. ഗ്രാമങ്ങളുടെ സ്വയം പര്യപ്തതയിലുടെയും സ്വതന്ത്ര്യത്തിലുടെയും സമ്പത്തിലുടെയും അധികാരം അവരിലെക്കെത്തുന്ന, ഭരിക്കപ്പെടുന്നവന്റെ അധികാരത്തിനു ഊന്നൽ കൊടുക്കുന്ന, ഒരു ബദൽ രാഷ്ട്രീയ സംവിധാനം. ഈ  ദർശനം ഉൾക്കൊണ്ടു രംഗത്ത്‌ എത്തിയവരാണ് ആം ആദ്മി പാർട്ടി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആശയപരമായി അല്ലെങ്കിലും പ്രാവർത്തിക തലത്തിൽ കൂമ്പടഞ്ഞ ഒരവസ്ഥയിലാണ് അവരിന്നു. എന്നാൽ ഈ ഗാന്ധിയൻ ആശയങ്ങള്ക്ക്, ഇത്തരം പാർട്ടികൾക്ക്,  ഇന്നത്തെ മാറുന്ന ദേശീയതുടെയും  രാഷ്ട്രീയ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ പ്രസക്തിയുണ്ടോ എന്ന് പരിശോധിക്കാം.

വർഷങ്ങൾക്കു  മുന്പത്തെ കാര്യമാണ്. കോഴിക്കോട് ഭാഗത്തേക്ക്‌ പോയാൽ  പർദ്ദയിട്ട മുസ്ലിം സ്ത്രീകളെ കാണാമായിരുന്നു. എന്നാൽ അവരുടെ സുന്ദരമുഖങ്ങൾ ലോകത്തിന്റെ കണ്ണിൽ നിന്നും മറച്ചു പിടിച്ചിരുന്നില്ല. ഇന്ന് കോഴിക്കോട് മാത്രമല്ല കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള മുസ്ലിം സ്ത്രീകൾ ഇതര ഇസ്ലാമിക രാജ്യങ്ങളി ലേതുപോലെ, കണ്ണുകൾ മാത്രം പുറത്തുകാണാവുന്ന, ബാക്കി ഭാഗമെല്ലാം മറക്കുന്നതരത്തിലുള്ള വേഷങ്ങൾ (ബുർക്ക) ധരിക്കുന്നു. ആനുകാലിക സംഭവങ്ങളും രാഷ്ട്രീയമായ മാറ്റങ്ങളും  അവരെ ആഗോള ഇസ്ലാമിക സ്വത്വത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഇന്ത്യൻ മുസ്ലിമിന് പാക്കിസ്ഥാനിലേക്കോ മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളിലെക്കോ കുടിയേറാനോ ജോലികൾക്കായി ചേക്കറാണോ പ്രയസ്സമില്ല. മതപരമായ, ഭുമിയുടെ അതിരുകൾക്കതീതമായ ഒരു ദേശീയതയിൽ അവൻ സുരക്ഷിതനാണ്‌ .ഇതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ ക്രിസ്ത്യാനിക്ക് ജർമനിയിലെക്കൊ അമേരിക്കയിലേക്കോ കുടിയേറിയശേഷം പൊതുവെ അന്യതാബോധം അനുഭവപ്പെടുന്നില്ല. അപ്പോൾ ഭുമിപരമായ അതിരുകൾക്കപ്പുറമെത്തുന്ന ദേശീയത - അതാണ് ചിന്തിക്കേണ്ടത്. 

ആഗോളതലത്തിൽ സാമ്പത്തിക ഉദാര വല്ക്കരണവും വിവര സാങ്കേതിക വിപ്ലവവും 
കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആളുകള്ക്ക് യഥെഷ്ട്ടം സഞ്ചരിക്കാനും ഇഷ്ട്ടപ്പെട്ട വാസ്സ  സ്ഥലം തെരെഞ്ഞെടുക്കാനുമുള്ള സകര്യങ്ങളും അവസ്സരങ്ങളും ഇന്ന് ധാരാളമാണ്. ഒരു രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഒരാൾ തന്റെ വോട്ടധികാരം ഉപയോഗിക്കുന്നത് ആ രാജ്യത്താണ് . ഇന്ത്യയിലല്ല. അമേരിക്കൻ പൌരത്വം സ്വീകരിക്കുന്ന ഒരാള്ക്കു രാഷ്ട്രീയപരമായി അമേരിക്കാൻദേശീയതയാണുള്ളത്. ഇങ്ങിനെ നോക്കുമ്പോൾ, ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള ഒരാളിലെ ദേശീയത ഇങ്ങിനെ പലവിധ ദേശീയതകളുടെ സങ്കലനമാനെന്നു കാണാം എന്നാൽ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ദേശീയത എന്നത് എത്ര സങ്കീർന്നമായി വ്യാഖ്യാനിച്ചാലും കേരളീയത എന്നത് ഉറച്ച വൈകാരിക ബോധം തന്നെയാണ്. വടക്കേ അമേരിക്കയിലെ മലയാളീ കൺവെൻഷനുകൾ (ഫോമാ, ഫൊക്കാന തുടങ്ങിയവ) ക്നാനായ ദേശീയ കണ്‍വെൻഷൻ, ദേശീയ മലയാളീ ഹിന്ദു കണ്‍വെൻഷൻ  തുടങ്ങിയവ  ഈ കാഴ്ചപ്പാട് ഒന്നുകുടി ഉറപ്പിക്കുന്നു. ഭാഷയോടും കലകളോടും സംസ്കാരത്തോടും ഇവർ കാണിക്കുന്ന ആഭിമുഖ്യം പ്രവാസി മലയാളിയിൽ ഉറച്ച കേരളീയത വിളിച്ചോതുന്നു - കേരളീയതയുടെ അടയാളങ്ങളായി ആവര്ത്തിച്ചു അവതരിപ്പിക്കപ്പെടുന്ന വള്ളം കളിയുടെയും കഥകളിയുടെയും  മോഹിനിയാട്ടത്തിന്റെയും വരകളും ചിത്രങ്ങളും അറപ്പുളവാക്കുന്നുവെങ്കിലും.

മാറുന്ന രാഷ്ട്രീയ കാലാവസ്ഥ

താൻ അധകൃതരുടെയും ദരിദ്രരുടെയും കുടെയാണ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ്  നരേന്ദ്ര മോഡി പ്രധാന മന്ത്രിയായി അധികാരമേറ്റത്‌ . എന്നാൽ ആർ എസ എസ്സിന്റെ ചരിത്ര പ്രഖ്യാപിത ലക്ഷ്യമായ രാമരാജ്യം  സ്ഥാപിച്ചെടുക്കുന്നതിൽ നിന്നും അദ്ദേഹത്തിന് പിന്മാറാനാവുമോ ? ആർ. എസ്.എസ് മോദിയിൽ നിന്നും ചിലതു പ്രതീക്ഷിക്കുന്നില്ലേ? എന്നാൽ ആ ഹിന്ദു രാജ്യ സ്ഥാപനം ഏതു തരത്തിലുള്ളതായിരിക്കും? മറ്റു മത ന്യുനപക്ഷങ്ങളെ പുറത്താക്കി കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം അസാദ്ധ്യമാണ് . ആഗോള മുതലാളിത്തത്തിന്റെയും (corporate  multi  nationals) സവർണ്ണ ഫാസ്സിസ്സത്തിന്റെയും പിന്ബലത്ത്തോടെ അവര്ക്ക് കഴിയുകയെന്താണ്? മറ്റു മത ന്യുനപക്ഷങ്ങളെ നിലനിറു ത്തികൊണ്ട് തന്നെ, ആവരുതെ ജാതിപരവും ലിംഗപരവുമായ സ്വത്വങ്ങളെയെല്ലാം പരിമിതപ്പെടുതിക്കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം സാധ്യമാണ് - ഒരുപക്ഷെ അത് മാത്രമേ സാധ്യമായുള്ളൂ. എത്ര അപകടപരമാണ് എന്നോര്ക്കുക അത് . എന്നാൽ Dr  ഡി ബാബു പോൾ 'മോഡിയുടെ തുടക്കം' എന്നാ ചെറുലേഖനത്തിൽ വ്യക്തമാക്കുന്നത് അത്ര ആശങ്കപ്പെടെണ്ടതില്ല എന്നാണ് .അപ്പോൾ ചിന്താപരമായും നാമിന്നൊരു വഴിത്തിരിവിലാണ്. ഏത് വഴി തിരിയും എന്നത് മോഡിയുടെ അടുത്ത വർഷങ്ങളിലെ ഭരണം തീരുമാനിക്കും. ഏതൊരു മുതലാളിത്ത  വ്യവസ്ഥക്കും അഭിവദ്ധിപ്പെടാൻ പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു വിഭാഗം ജനത ആവശ്യമാണ് - ഇല്ലെങ്കിൽ അത് സൃഷ്ട്ടിച്ചെടുക്കപ്പെടും.

മേഘാലയ, നാഗാലാ‌ൻഡ്, ത്രിപുര എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ, ബി ജെ പി യുടെ ഇലക്ഷൻ മാനേജ്മെന്റിന്റെയും തന്ത്രങ്ങളുടെയും വിജയമാണ്. ത്രിപുരയിൽ ബിജെപി മുന്നണി 43  സീറ്റു നേടി  കഴിഞ്ഞ 20 വര്ഷങ്ങളിലെ, മണി സർക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണത്തിന് കടിഞ്ഞാണിട്ടു. ഇടതു പക്ഷ ശക്തികളുടെ സ്വാധീനം സംസ്ഥാന തലങ്ങളിൽ കുറഞ്ഞു വരുന്നതായാണ് ഓരോ തെരഞ്ഞെടുപ്പും തെളിയിക്കുന്നത്. ഭരണത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങൾ ഓരോന്നായി നഷ്ടപ്പെടുമ്പോൾ ഭാവിയിൽ ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടാൻ പോലും അവർക്കു കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയുടെ പണക്കൊഴുപ്പിന്റെ വിജയം എന്നൊന്നും പറയുന്നത് ഗുണം ചെയ്യില്ല. മറിച്ചു എന്തുകൊണ്ടാണ് സിപിഎംന്റെ 20  വർഷത്തെ ഭരണം ജനങ്ങൾ വേണ്ടെന്നു വെക്കാനും എന്തുകൊണ്ടാണ്‌ രണ്ടാം സ്ഥാനത്തു നിന്നിരുന്ന കോൺഗ്രസ്സിന് പോലും  അവസ്സരം കൊടുക്കാത്തതും എന്ന് പാർട്ടി കൾ വിലയിരുത്തണം, നിലപാടുകൾ തിരുത്തണം. കോൺഗ്രസ്സിനു പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന പാരമ്പര്യം ശെരിക്കു വിൽക്കാൻ കഴിയുന്നില്ല - അത് വോട്ടാക്കി മാറ്റാൻ കഴിയുന്നില്ല, അതുപോലെ നേതൃത്വത്തിന്റെ പിടിപ്പുകേടുകൾ . ഇത്തരം ശൂന്യതകളാണ്  ബിജെപി തന്ത്രങ്ങൾ   വിജയിക്കാൻ മുഖ്യ കാരണം. അഡ്വ. പി എസ്  ശ്രീധരൻ പിള്ള ( ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ്) ചാനൽ ചർച്ചയിൽ പറഞ്ഞത്‌, "മുൻപ് ഗാന്ധിജി പറഞ്ഞ ഹൈന്ദവത മാത്രമേ ഞങ്ങളുടെ കൈയ്യിൽ ഉള്ളു" എന്നാണ്. അത് നൂറു ശതമാനവും തെറ്റാണ് - ഗാന്ധിജി കണ്ട ഹൈന്ദവത നേരത്തെ പറഞ്ഞുവല്ലോ ഈ ഹൈന്ദവത ഹിന്ദുത്വ ആണ്. അതിന് ത്രിപുര പോലുള്ള ഗോത്ര സംസ്കാരങ്ങളുടെ, ആദിവാസി സംസ്കാരങ്ങളുടെ മേലുള്ള വിജയമാണ്, മുന്നോട്ടു വരാൻ പോവുന്ന അപകട സൂചന.

അടുത്ത വർഷങ്ങളിൽ, അടിച്ചമര്ത്തപ്പെടുന്ന സ്വത്വങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന "അരികു ജീവിതങ്ങളുടെയും" വെറുപ്പും പ്രതിഷേധവും ആം ആദ്മി പോലുള്ള പാർട്ടികൾക്ക് പുനർജനി നല്കിക്കൂടാ എന്നില്ല. അവ വിമോചന പ്രസ്ഥാനങ്ങളു ടെയോ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെയോ രൂപത്തിൽ  ഉയര്ത്തെഴുന്നെറ്റെക്കാം.

അനുബന്ധം

ആദ്യ ഭാഗത്തിന് കിട്ടിയ പ്രതികരണങ്ങളിൽ ചിലതാണ് ഇവിടെ ഇത് കുറിക്കുവാൻ പ്രേരിപ്പിക്കുന്നത്. പലതിലും വിയോജിക്കുന്നു എങ്കിലും വായനക്കാർ അവരുടെ അഭിപ്രായം പറയുന്നു എന്നിടത്തു അത് സ്വീകാര്യമാവുന്നു. ഗോഡ്‌സെ ആർ എസ്സ് എസ്സ് കാരനായിരുന്നെങ്കിലും മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുന്ന സമയത്തു ആ സംഘടനയിൽ അല്ലായിരുന്നു എന്നും അപ്പോൾ അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനായിരുന്നു എന്നും കേട്ടു. എന്നാൽ മറ്റൊരു പക്ഷവും ഉണ്ട് - ഗോഡ്‌സെയുടെ കുടുംബം ആ വാദം നിരസിച്ചതായും അദ്ദേഹം ഒരിക്കലും ആർ എസ്സ്  എസ്സ് വിട്ടിരുന്നില്ലായെന്ന് ഉറപ്പിക്കുന്നതായും. ഇന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷം പാർട്ടികൾ അവരുടെ നിലനിൽപ്പിനു വേണ്ടി കൊലചെയ്ത പാർട്ടിഅംഗങ്ങളെ തള്ളി പറയാറുണ്ട്...എന്തായാലും ഗാന്ധിജിയുടെ കൊലക്കു പിന്നിലെ മനോവികാരം മതതീവ്രതയാണെന്നു ആവർത്തിക്കേണ്ടതില്ല. അതുപോലെ ആര്യ ദ്രാവിഡ വൈരുദ്ധ്യങ്ങൾ കെട്ടുകഥയാണെന്നു കേംബ്രിഡ്ജ് സർവ്വകലയോ മറ്റോ ഗവേഷണം ചെയ്തു തെളിയിച്ചിട്ടുണ്ടത്രെ. ആര്യ അധിനിവേശം ഭാരതത്തിൽ ഉണ്ടായിട്ടേയില്ലത്രേ- ഞാൻ അത് വിശ്വസിക്കുന്നില്ല, എങ്കിലും ഇതേ കുറിച്ച് കുറെയധികം പ്രചാരങ്ങൾ നടക്കുന്നുവെന്നറിയാം. മറ്റൊന്ന് ഒരു disclaimer ഇട്ടത് വിനയം കാണിക്കാനല്ല - ചരിത്ര വിഷയങ്ങളിൽ അക്കാദമികമായ യോഗ്യതയില്ലാത്തതിനാൽ എന്റെ സമീപനം വായനയെയും ചിന്തയെയും മുൻനിറുത്തിയാണെന്നതു കൊണ്ടാണ്. തിരുവിതാംകൂർ രാജാക്കന്മാരെ കുറിച്ച് പറഞ്ഞത്  ചരിത്ര സത്യങ്ങളല്ല  എന്നും ചരിത്രമെന്നത് യുദ്ധത്തിൽ ജയിക്കുന്നരുടെ സ്തുതിപാഠകർ എഴുതിവെക്കുന്നതാണെന്നും പ്രതികരിച്ചു കണ്ടു. ഗാന്ധിജി പറഞ്ഞു - യഥാർത്ഥ ചരിത്രം എഴുതപ്പെടുന്നേയില്ലയെന്നു. ഞാൻ വിശ്വസിക്കുന്നു. വായനയിൽ നിന്നും വരികൾക്കിടയിലൂടെയുള്ള വായനയിൽ നിന്നും കിട്ടുന്ന അറിവിനെ സ്വന്തം വിശ്വാസപ്രമാണങ്ങളിലിട്ടുള്ള ഒരു ഹാഷിംഗ്‌ പ്രക്രയിലൂടെയാണ് നമ്മൾ ചരിത്ര അവബോധം ആക്കുന്നത് - പ്രസ്താവനയല്ല, അതാണ് എന്റെ സമീപനം. ഒരു കാര്യം കൂടി - 1998ൽ, ഒരു സാഹിത്യവേദിയിൽ ഡോ.അയ്യപ്പ പണിക്കരുടെ കവിതകളെ കുറിച്ച്  ചെറിയ അവതരണം നടത്തി. എല്ലാം കഴിഞ്ഞു ചർച്ചക്കിടയിൽ ഒരാൾ പറഞ്ഞു "അങ്ങോരു വല്യ ഇംഗ്ലീഷ് പ്രഫസർ ആയിരിക്കും പക്ഷെ കവിതയെഴുതാനറിയില്ല" എന്ന്. അയ്യപ്പ പണിക്കർ എന്നെ സംബന്ധിച്ചിടത്തോളം ഒരു സമകാലീന യാഥാർഥ്യമായി അനുഭവിച്ചറിഞ്ഞിട്ടു കൂടി ഞാൻ മൗനം പാലിച്ചു. മാത്രമല്ല ആ സമയത്തു ആരും കേട്ടില്ലാത്ത ഒരു ക്രിസ്ത്യൻ സ്ത്രീ (അവരുടെ പേരുപറഞ്ഞപ്പോൾ തന്നെ കാര്യം പിടി കിട്ടിയിരുന്നു) യായിരുന്നു അതേക്കാളും  വല്യ എഴുത്തുകാരി എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും പിടിച്ചു നിന്നു, പ്രതികരിക്കാതെ. ഇവിടെ തിരുവിതാംകൂർ ചരിത്രം നമ്മളെല്ലാം അറിയുന്നത് വായനയിലൂടെയോ  വായ് മൊഴികളിലൂടെയോ ആണ്. അല്ലാതെ വേലുത്തമ്പി ദളവ കൈക്കൂലി വാങ്ങിയയാളുടെ കൈവെട്ടുന്നതോ, മാർത്താണ്ഡവർമ്മ അമ്മാവനെ കൊല്ലുന്നതു കണ്ടിട്ടോ അല്ല. രാജ്യഭരണ ചരിത്രത്തിൽ അമ്മാവനെ കൊല്ലുന്നതുവല്യ കാര്യമാണോ? ഔറംഗസീബ് സ്വന്തം സഹോദരനെ കൊന്നിട്ടാണ് അധികാരം പിടിച്ചെടുത്തത്.  വ്യതാസം നമ്മൾ വായിക്കാൻ തെരെഞ്ഞെക്കുന്നതെന്ത്, വായനക്ക് ശേഷം നേരത്തെ പറഞ്ഞ ഹാഷിംഗ്‌ പ്രക്രിയയിൽ നിന്നും സ്വീകരിക്കുന്നതെന്ത് എന്നിടത്താണ്. പിന്നെ എഴുതുന്നയാളാര്, അയാളുടെ മതം ജാതി ലിംഗസ്വത്വം  ഇതൊക്കെയും മലയാളിയുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചുകാണാറുണ്ട്. അതൊക്കെ കൊണ്ടുതന്നെ രണ്ടാം ഭാഗം വായിച്ചുകഴിയുമ്പോൾ കമ്മ്യൂണിസ്റ്റു അനുഭാവി ഇപ്പോൾ ആം ആദ്മിയുടെ ആളായോ എന്ന് തോന്നിയേക്കാം - അത് സ്വാഭാവികം മാത്രം..ഇനിയും വായിക്കുമല്ലോ പ്രതികരിക്കുമല്ലോ.

                                                  അടുത്തയാഴ്ച :
                                                  അമേരിക്ക - ഗൺ നിയന്ത്രണങ്ങൾ സാമാന്യ ബുദ്ധിക്ക് അതീതമോ?

2 comments:

  1. അജിത്‌ - ലേഖനത്തിന് ഉദ്ദേശം വേണംന്നുണ്ടോ? എന്റെ ആശങ്കകൾ മാത്രം !!!!

    ReplyDelete
  2. അടുത്ത രണ്ടു വർഷങ്ങളിൽ, അടിച്ചമര്ത്തപ്പെടുന്ന
    സ്വത്വങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന "അരികു ജീവിതങ്ങളുടെയും"
    വെറുപ്പും പ്രതിഷേധവും ആം ആദ്മി പോലുള്ള പാർട്ടികൾക്ക് പുനര് ജനി നല്കി
    ക്കൂടാ എന്നില്ല. അവ വിമോചന പ്രസ്ഥാനങ്ങലുടെയോ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയോ
    രൂപത്തിൽ ഉയര്ത്തെഴുന്നെറ്റെക്കാം.

    ReplyDelete

Subscribe